Connect with us

National

ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസ്: 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി

Published

|

Last Updated

അഹ്മദാബാദ്: ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ കേസില്‍ പതിനൊന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. സര്‍ക്കാറിന് ക്രമസമാധാനം ഉറപ്പാക്കാനായില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപ വീതം സര്‍ക്കാര്‍ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി വിധി.

2011ലാണ് പ്രത്യേക കോടതി 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തവും വിധിച്ചത്. വിചാരണക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ 31 പേരുടെയും ശിക്ഷ ശരിവെച്ചു. 2002 ഫെബ്രുവരി 27നുണ്ടായ സംഭവത്തില്‍ 52 കര്‍സേവകര്‍ മരിച്ചിരുന്നു. തുടര്‍ന്ന് ഗുജറാത്തിലാകെ അരങ്ങേറിയ വര്‍ഗീയ കലാപത്തില്‍ ആയിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്.

Latest