Connect with us

International

കിം ജോംഗ് ഉന്നിന്റെ സഹോദരി ഭരണ നേതൃത്വത്തിലേക്ക്

Published

|

Last Updated

സിയൂള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സഹോദരിയെ ഭരണനേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന് റിപ്പോര്‍ട്ട്. നയതന്ത്രപരമായി ഏറെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെയാണ് പുതിയ പരിഷ്‌കാരവുമായി ഉന്നിന്റെ ഭരണകൂടം 28 ഇരുപത്തെട്ടു വയസ്സുകാരിയായ കിം യോ ജോംഗിനെ കിം ജോംഗ് ഉന്‍ പോളിറ്റ് ബ്യൂറോ അംഗ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

12 പേരടങ്ങിയ യോഗത്തിലാണ് പ്രൊമോഷനെ സംബന്ധിച്ച് ചര്‍ച്ച ചെയ്തത്. സമീപകാല ആണവ, മിസൈല്‍ പരീക്ഷണത്തിന് ശേഷം ആയുധനിര്‍മ്മാര്‍ജ്ജനത്തെ തടയാന്‍ ഭരണകൂടം ആഗോള സമ്മര്‍ദത്തെ നേരിടുകയാണ്. പുതിയ നിയമനം കിം ജോംഗിന് ഉപകാരപ്രദമാകുമെന്നാണ് വിലിയിരുത്തല്‍.
ജനുവരിയില്‍ കിം യോ ജോംഗിനെയുള്‍പ്പെടെയുള്ള ഉത്തരകൊറിയന്‍ ഉദ്യോഗസ്ഥരെ മനുഷ്യവകാശ ലംഘനത്തില്‍ യു എസ് ട്രഷറി കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫീല്‍ഡ് ഗൈഡന്‍സ് പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും കിം യോ ജോംഗ് പങ്കെടുത്തിട്ടുണ്ട്.