വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ അല്‍ഭുതം നടന്നാല്‍ അതിശയപ്പെടേണ്ടെന്ന് സിപിഐ

Posted on: October 8, 2017 7:42 pm | Last updated: October 9, 2017 at 9:09 am

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ അല്‍ഭുതം നടന്നാല്‍ അതിശയപ്പെടേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മതനിരപേക്ഷത ശക്തിപ്പെടുത്താനും വര്‍ഗീയതയെ ചെറുക്കാനും ഇടതുപക്ഷത്തിനേ കഴിയൂവെന്നും മലപ്പുറം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ കാനം പറഞ്ഞു.

 

വര്‍ഗീയത എതിര്‍ക്കുന്നതില്‍ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ ഒരുമിച്ച് നില്‍ക്കണം. ഇതിനായി സംയുക്ത വേദികള്‍ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.