Connect with us

Education

നാവിക സേനയില്‍ ഓഫീസറാകാം

Published

|

Last Updated

നാവിക സേന എജുക്കേഷന്‍, ലോജിസ്റ്റിക്‌സ്, ലോ, ഐ.ടി. കേഡറുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പി.ജി./ ബി.ഇ./ ബി.ടെക്. പാസായവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
എജുക്കേഷന്‍, ഐ.ടി. ബ്രാഞ്ചുകളിലേക്ക് അവിവാഹിതരായ പുരുഷന്മാര്‍ക്കുമാത്രമേ അപേക്ഷിക്കാനാവൂ. ലോജിസ്റ്റിക്‌സ്, ലോ വിഭാഗങ്ങളിലേക്ക് അവിവാഹിതരായ സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഏഴിമല നാവിക അക്കാദമിയില്‍ നിന്ന് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സബ് ലഫ്റ്റനന്റ് പദവിയില്‍ നിയമനം ലഭിക്കും
ശമ്ബളം: 56,100 – 1,10,700 രൂപ
തിരഞ്ഞെടുക്കപ്പെടുന്നര്‍ക്ക് സബ് ലെഫ്റ്റനന്റ് പദവിയിലാണ് നിയമനം ലഭിക്കുക. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓഫീസര്‍ തസ്തികയില്‍ ഷോര്‍ട്ട് സര്‍വീസ്/പെര്‍മനന്റ് സര്‍വീസ് കമ്മിഷന്‍ ലഭിക്കും. എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

ശാരീരികയോഗ്യത: ഉയരം: 157 സെ.മീ., സ്ത്രീകള്‍ക്ക് 152 സെ.മീ. പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ചശക്തി. വര്‍ണാന്ധത, നിശാന്ധത എന്നിവ പാടില്ല.
ഡിസംബര്‍-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന മനശ്ശാസ്ത്രപരീക്ഷ, ഗ്രൂപ്പ്‌ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ബെംഗളൂരു, ഭോപ്പാല്‍, കോയമ്പത്തൂര്‍, വിശാഖപട്ടണം നഗരങ്ങളിലാണ് പരീക്ഷ നടക്കുക. ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ അയയ്ക്കരുത്. 2018 ജൂലായിലാണ് പരിശീലനം ആരംഭിക്കുക.

 

---- facebook comment plugin here -----

Latest