Connect with us

National

കഴിവുള്ള നേതാക്കളെ കണ്ടെത്താന്‍ കോണ്‍ഗ്രസിനോട് അരുണ്‍ ജെയിറ്റ്‌ലി

Published

|

Last Updated

വാഷിങ്ടന്‍: കഴിവുള്ള നേതാക്കളെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ ഉപദേശം. അതിലൂടെ മാത്രമെ പഴയ അതേ നിലയിലേക്ക് കോണ്‍ഗ്രസിന് മാറാന്‍ പറ്റൂ. പതിറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ച പാര്‍ട്ടിയായിട്ട് കൂടി നിലവിലെ സാഹചര്യങ്ങള്‍ പോലും മനസിലാക്കാന്‍ സാധിക്കാത്തവരായി അവര്‍ മാറിയെന്നും ജയ്റ്റ്‌ലി പറഞ്ഞു.

യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയില്‍ നടന്ന ഇന്ത്യ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ജയ്റ്റ്‌ലി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഒരു മാസം മുമ്പ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിച്ചിരുന്നു. രാഷ്ട്രീയ ധ്രുവീകരണത്തിനെതിരെയും രാഷ്ട്രീയത്തിലെ കുടുംബമേധാവിത്വത്തിനെതിരെയും രാഹുല്‍ ഇവിടെ സംസാരിച്ചു. വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി ഒരാഴ്ച നീണ്ട സന്ദര്‍ശനമാണ് ജയ്റ്റ്‌ലി യുഎസില്‍ നടത്തുന്നത്.

 

രാജ്യത്തെ വര്‍ഗീയ പ്രശ്‌നങ്ങള്‍ പുതിയ പ്രതിഭാസമല്ല. വര്‍ഷങ്ങളായി ഇത്തരം സംഭവങ്ങള്‍ ഇന്ത്യയിലുണ്ട്. പല തരത്തിലുള്ള സാമൂഹ്യ പ്രശ്‌നങ്ങളും മതപരമായ സമ്മര്‍ദ്ദങ്ങളും രാജ്യം നേരിടുന്നു. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ യുഎസില്‍ പോലും ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇന്ത്യ ഈ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം പതുക്കെ പുറത്തുവന്നുകൊണ്ടിരിക്കുകയാണെന്നും അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.

Latest