വാരിസ് സഖാഫിക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി

Posted on: October 7, 2017 11:24 pm | Last updated: October 7, 2017 at 11:38 pm

മുക്കം: ഇന്നലെ വിടപറഞ്ഞ യുവ പണ്ഡിതന്‍ അബ്ദുല്‍ വാരിസ് സഖാഫിക്ക് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സമസ്ത കോഴിക്കോട് താലൂക്ക് മുശാവറ മെമ്പറും എസ് വൈ എസ് മുക്കം സോണ്‍ സംഘടനാ കാര്യ സെക്രട്ടറിയും മഅ്ദിന്‍ ദഅ്‌വാ കോളജ് മുദരിസുമായിരുന്ന വാരിസ് സഖാഫിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് എത്തിയവരെക്കൊണ്ട് എരഞ്ഞിമാവ് അപെക്‌സ് സ്‌കൂള്‍ മൈതാനം തിങ്ങിനിറഞ്ഞു.

മെഡിക്കല്‍ കോളജ് മര്‍കസ് പള്ളിയില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഇസ്മാഈല്‍ അല്‍ ബുഖാരിയും, കാരന്തൂര്‍ മര്‍കസില്‍ നടന്ന നിസ്‌കാരത്തിന് സുല്‍ത്താനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരും, അപെക്‌സ് ഇംഗ്ലീഷ് മീഡിയം മൈതാനിയില്‍ നടന്ന നിസ്‌കാരത്തിന്  സയ്യിദ് ഇബ്‌റാഹീം ഖലീല്‍ അല്‍ ബുഖാരിയും നേതൃത്വം നല്‍കി. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ഹബീബ് അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി, സീതിക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്്ദല്‍ മുത്തനൂര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്യാപ്പള്ളി, ജോര്‍ജ് തോമസ് എം എല്‍ എ,  ഡി സി സി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്്, എന്‍ അലി അബ്ദുല്ല, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, യഅ്ഖൂബ് ഫൈസി, ജി അബൂബക്കര്‍, കലാം മാവൂര്‍, അഡ്വ. ഇസ്്മാഈല്‍ വഫ, മുഹമ്മദലി സഖാഫി വള്ളിയാട്, മുത്വലിബ് സഖാഫി കുറ്റിയാടി, ശുകൂര്‍ സഖാഫി വെണ്ണക്കോട്, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം എന്നിവര്‍ എത്തിയിരുന്നു.