Connect with us

Kerala

ദിവസേനയുള്ള വിലനിശ്ചയിക്കല്‍; 13ന് പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധം

Published

|

Last Updated

ന്യൂഡല്‍ഹി: ദിവസേനയുള്ള വിലനിശ്ചയിക്കല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെട്രോള്‍ പമ്പ് ഉടമകള്‍ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു. ഈ മാസം13 നാണ് പെട്രോള്‍ വിതരണക്കാര്‍ പമ്പുകള്‍ അടച്ച് പ്രതിഷേധിക്കുന്നത്.

ദിവസേനയുള്ള വിലനിശ്ചയിക്കല്‍ പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളേയും ജിഎസ്ടിക്കു കീഴില്‍കൊണ്ടുവരിക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും പെട്രോളിയം വിതരണക്കാരുടെ സംഘടന അറിയിച്ചു.

 

Latest