വരുമാന നഷ്ടം കേന്ദ്രം വഹിക്കുകയാണെങ്കില്‍ എണ്ണവില കുറക്കാനാകുമെന്ന് തോമസ് ഐസക്

Posted on: October 7, 2017 7:41 pm | Last updated: October 7, 2017 at 7:41 pm

ആലപ്പുഴ: ജി.എസ്.ടി നടപ്പാക്കിയത് വഴി സംസ്ഥാനത്തിനുണ്ടായ വരുമാന നഷ്ടം കേന്ദ്രം വഹിച്ചാല്‍ എണ്ണവില കുറക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം നികുതി ഉപേക്ഷിച്ചാല്‍ 1500 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഈ പണം കേന്ദ്രസര്‍ക്കാര്‍ നല്‍കിയാല്‍ നികുതി കുറക്കാമെന്നും ഐസക് പറഞ്ഞു.

പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി കേന്ദ്രം കുറക്കുന്നില്ല. എന്നിട്ട് സംസ്ഥാനങ്ങളോടു കുറക്കാനാണ് ആവശ്യപ്പെടുന്നത്. വെറുതെ വര്‍ത്തമാനം പറഞ്ഞിട്ടു കാര്യമില്ല. പണമില്ല എന്നതാണ് സംസ്ഥാനത്തിന്റെ പ്രശ്‌നമെന്നും മന്ത്രി വ്യക്തമാക്കി.