ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റങ്ങളില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

Posted on: October 7, 2017 11:40 am | Last updated: October 8, 2017 at 1:10 pm

ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎ അന്വേഷിക്കേണ്ട കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എന്‍ഐഎ അന്വേഷണം വേണമെങ്കില്‍ അറിയിക്കുമായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ വസ്തുനിഷ്ഠമായ അന്വേഷണമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

നേരത്തെ, സുപ്രീം കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഹാദിയ വീട്ടുതടങ്കലിലാണെന്ന് കാണിച്ച് ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.

കഴിഞ്ഞ മാസം 24നാണ് മതം മാറിയ ഹാദിയയും ഷഫീനും തമ്മിലുള്ള വിവാഹം കേരളാ ഹൈക്കോടതി റദ്ദാക്കുകയും ഹാദിയയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഉത്തരവിടുകയും ചെയ്തത്.