Connect with us

National

മാരുതി പ്ലാന്റില്‍ കടന്ന പുള്ളിപ്പുലിയെ പിടികൂടി

Published

|

Last Updated

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാമിലുള്ള മാരുതി പ്ലാന്റില്‍ കടന്ന പുള്ളിപുലിയെ മയക്കുവെടിവെച്ച് കീഴ്‌പ്പെടുത്തി. പുലിയെ പിടികൂടാന്‍ നടത്തിയ ശ്രമങ്ങള്‍ പലതും വിഫലമായതോടെ മയക്കുവെടിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. 36 മണിക്കൂറിന് ശേഷമാണ പുലിയെ പിടികൂടാന്‍ കഴിഞ്ഞത്.

ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് കമ്പനിയുടെ ഗേറ്റ് നമ്പര്‍ രണ്ടിലൂടെ പുലി പ്ലാന്റിനകത്തേക്ക് കടന്നത്. അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എന്‍ജിന്‍ നിര്‍മാണം നിര്‍ത്തിവെക്കുകയും ജീവനക്കാരെ മുഴുവന്‍ പ്ലാന്റില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു. ഫാക്ടറിയിലെ സിസിടിവി ക്യാമറകളില്‍ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. 350 ഓളം ജീവനക്കാരാണ് പ്ലാന്റില്‍ ഉണ്ടായിരുന്നത്. കമ്പനി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസും ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മാരുതി സുസുക്കി വാഹനങ്ങള്‍ക്കുവേണ്ടി എന്‍ജിനുകള്‍ നിര്‍മിക്കുന്ന പ്ലാന്റ് 750 ഏക്കര്‍ പ്രദേശത്താണ് വ്യാപിച്ചു കിടക്കുന്നത്. ഓരോ ഷിഫ്റ്റിലും 1200 എന്‍ജിനുകളാണ് ഇവിടെ നിര്‍മിക്കുന്നത്.

Latest