യോഗിയെ കേരളത്തിലെത്തിച്ചവര്‍ ശ്രീനാരായണഗുരുവിന്റെ ദര്‍ശനം യു.പിയിലെത്തിക്കണം: രാമചന്ദ്ര ഗുഹ

Posted on: October 5, 2017 8:28 pm | Last updated: October 6, 2017 at 10:53 am

ന്യൂഡല്‍ഹി: കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയിലേക്ക് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കൊണ്ടുപോയ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും അമിത് ഷായെയും കണക്കിന് പരിഹസിച്ച് ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ. ആദിത്യനാഥിനെ കേരളത്തില്‍ കൊണ്ടുപോകുന്നതിന് പകരം ആര്‍.എസ്.എസും ബി.ജെ.പിയും ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഉത്തരപ്രദേശിലേക്ക് കൊണ്ടുപോകണമെന്ന് രാമചന്ദ്ര ഗുഹ ട്വിറ്ററില്‍ കുറിച്ചു.

കൂടാതെ, കേരളാ മാതൃകയെ കുറിച്ച് ചരിത്രകാരന്‍ റോബിന്‍ ജഫ്രി രചിച്ച ‘പൊളിറ്റിക്‌സ്, വുമണ്‍ ആന്റ് വെല്‍ബെയിംഗ്’ എന്ന പുസ്തകം അമിത് ഷായും ആദിത്യനാഥും വായിക്കുകയും ഗുജറാത്തിലും ഉത്തര്‍പ്രദേശിലും ആ പുസ്തകത്തില്‍ നിന്നുള്ള പാഠങ്ങള്‍ നടപ്പാക്കുകയും വേണമെന്നും അദ്ദേഹം ഉപദേശിച്ചു. ‘കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക പുരോഗതിയില്‍ ശ്രീനാരായണ ഗുരുവും ക്രൈസ്തവ സഭയും ഹിന്ദു രാജാക്കന്‍മാരും കമ്മ്യൂണിസ്റ്റുകളുടെയും സംഭാവന ഉണ്ടെന്ന് ജെഫ്രി പുസ്തകത്തില്‍ വെളിവാക്കുന്നുണ്ട്’ എന്നും കൂട്ടിചേര്‍ത്തു.