30 കോടി ചെലവിട്ട് മോദീക്ഷേത്രം പണിയുന്നു; 100 ഉയരത്തില്‍ പ്രതിമയും സ്ഥാപിക്കും

Posted on: October 5, 2017 1:03 pm | Last updated: October 5, 2017 at 7:04 pm

ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരമായി 30 കോടി രൂപ ചെലവില്‍ ക്ഷേത്രം നിര്‍മിക്കുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റിലെ സര്‍ധാന മേഖലയിലാണ് മോദിക്കായി കൂറ്റന്‍ ക്ഷേത്രം പണിയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 100 അടി ഉയരത്തില്‍ മോദിയുടെ പ്രതിമയും ക്ഷേത്രത്തിന് അനുബന്ധമായി സ്ഥാപിക്കും. ഭൂമി പൂജയും ശിലയിടല്‍ ചടങ്ങും ഈ മാസം 23ന് നടക്കും.

മോദിയുടെ അനുയായിയും ജലസേചന വകുപ്പ് മുന്‍ എന്‍ജിനീയറുമായ ജെപി സിംഗ് ആണ് ക്ഷേത്ര നിര്‍മാണം പ്രഖ്യാപിച്ചത്. ശിലാസ്ഥാപനത്തിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ എത്തും. രണ്ട് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി. മോദിയുടെ നയങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന് വേണ്ടി എന്തു ചെയ്യാനും ഞാന്‍ ഒരുക്കമാണെന്നും സിംഗ് പറയുന്നു.