ദിലീപിനെതിരെ രഹസ്യമൊഴി; ഏഴാം പ്രതി ചാര്‍ളി മാപ്പു സാക്ഷിയാകും

Posted on: October 5, 2017 9:11 am | Last updated: October 5, 2017 at 2:53 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏഴാം പ്രതി ചാര്‍ളി മാപ്പു സാക്ഷിയാകും. ഇയാള്‍ ദിലീപിനെതിരെ രഹസ്യമൊഴി നല്‍കി. കോയമ്പത്തൂരില്‍ ചാര്‍ലിയുടെ വീട്ടിലാണ് പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞത്.

ദിലീപിന്റെ ക്വട്ടേഷനാണെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി ചാര്‍ളിയോട് പറഞ്ഞിരുന്നു. ഒന്നരക്കോടി രൂപയാണ് കൊട്ടേഷന്‍ തുകയെന്ന് സുനി ചാര്‍ളിയോട് പറഞ്ഞു. നടിയെ ആക്രമിച്ചതിന്റെ മൂന്നാം ദിവസമാണ് ക്വട്ടേഷന്റെ കാര്യം പറഞ്ഞത്. നടിയുടെ ദൃശ്യങ്ങളും ചാര്‍ളിയെ കാണിച്ചിരുന്നു.