പുസ്തകം കൊണ്ടു വരാത്തതിന് അധ്യാപികയുടെ ക്രൂരത; ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പരുക്ക്

Posted on: October 3, 2017 11:42 pm | Last updated: October 3, 2017 at 11:42 pm

പാടൂര്‍(തൃശൂര്‍): പുസ്തകം കൊണ്ടുവന്നില്ല എന്ന കാരണത്തല്‍ കുട്ടിയുടെ കൈ തിരിച്ച് കുഴ തെറ്റിച്ച് അധ്യാപികയുടെ ക്രൂരത. പാടൂര്‍ ടൈസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുതിയ വീട്ടില്‍ മുസ്തഫയുടെ മകള്‍ റിസ്‌വക്കാണ് ഈ ദുരനുഭവം. കഴിഞ്ഞ 23ന് ക്ലാസില്‍ കണക്ക് പുസ്തകം കൊണ്ട് വരാത്തതിനാണ് ശിക്ഷ നടപ്പാക്കിയത്.

കഴിഞ്ഞ ദിവസം കുട്ടിയുടെ കൈ കുഴയില്‍ നീരും വേദനയും അനുഭവപ്പെട്ടപ്പോഴാണ് വീട്ട് കാര്‍ ശ്രദ്ധിച്ചത്. പിന്നീട് സ്‌കൂള്‍ നീണ്ട അവധിയായതിനാല്‍ രക്ഷിതാക്കള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിരന്നില്ല. സ്‌കൂള്‍ തുറന്ന ഇന്നലെ രക്ഷിതാക്കാന്‍ സംഭവമന്വേഷിക്കുകയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരേയും പോലീസിനെയും വിവരമറിയിക്കുയുമായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു.