Connect with us

Kerala

കോണ്‍ഗ്രസുമായി സഖ്യം സാധ്യമല്ല; യെച്ചൂരിയെ തള്ളി തോമസ് ഐസക്

Published

|

Last Updated

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്‍ദ്ദേശം തള്ളി, കോണ്‍ഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കണമെന്ന് യെച്ചുരിയുടെ നിര്‍ദേശമാണ് ഐസക് തള്ളിയത്. കോണ്‍ഗ്രസുമായുള്ള രാഷ്ട്രീയ ബന്ധം അസംബന്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നാടിന്റെ പൊതുപ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസുമായി ഒരുമിച്ച് നില്‍ക്കാമെന്നും അല്ലാതെ സഖ്യം സാദ്ധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിയോടും കോണ്‍ഗ്രസിനോടും തുല്യ അകലമെന്ന അടവുനയം മാറ്റി . കഴിഞ്ഞ ദിവസം സി.പി.എം പോളിറ്റ് ബ്യൂറോയും ഇക്കാര്യം തള്ളിയിരുന്നു.അടുത്ത വര്‍ഷം ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കണമെന്നാണ് യെച്ചൂരി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ മാസം ചേര്‍ന്ന പി.ബി യോഗത്തിലും ഇത് വലിയ തര്‍ക്കങ്ങള്‍ക്കിടയാക്കിയിരുന്നു. കോണ്‍ഗ്രസുമായോ പ്രാദേശിക ബൂര്‍ഷ്വാ പാര്‍ട്ടികളുമായോ സഖ്യം വേണ്ടെന്ന കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനത്തില്‍ മാറ്റം വേണ്ടെന്ന് പി.ബി തീരുമാനിച്ചു.