Kerala
ഗ്യാസ് കത്തിച്ചപ്പോള്‍ തീപടര്‍ന്നു: രാമനാട്ടുകരയില്‍ കടയുടമ പൊള്ളലേറ്റു മരിച്ചു
രാമനാട്ടുകര: രാമനാട്ടുകരയില്‍ കൂള്‍ബാറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കടയുടമ മരിച്ചു. കടയുടമകളില്‍ ഒരാളായ കൊട്ടപ്പുറം തലേക്കര കെണ്ടേത്തെ് മഠത്തില്‍ അലവിയുടെ മകന്‍ കെ.എം. കബീര്‍ (29) ആണ് മരിച്ചത്. കാരശ്ശേരി ബാങ്കിനു സമീപം രണ്ട് ദിവസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൂള്‍ബാറില്‍ ആണ് പൊട്ടിത്തെറിയുണ്ടായത്.
ചൊവ്വാഴ്ച രാവിലെ 8.30 ന് കട തുറന്ന് ഗ്യാസ് കത്തിച്ചപ്പോള്‍ തീ പടരുകയായിരുന്നു. ഓടി കൂടിയ നാട്ടുകാര്‍ യുവാവിനെ ഉടനെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.







