ലാസ് വേഗാസ് വെടിവെപ്പ്: മരണ സംഖ്യ 50 ആയി

Posted on: October 2, 2017 4:31 pm | Last updated: October 2, 2017 at 8:00 pm

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ലാസ് വേഗാസില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ഇരുന്നൂറിലേറെ പേര്‍ക്ക് പേര്‍ക്ക് പരുക്കേറ്റു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. അക്രമിയെ പോലീസ് വധിച്ചു. അക്രമിക്കൊപ്പമുണ്ടായിരുന്ന ആള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഭീകരാക്രമണമല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ലാസ് വേഗാസിലെ മന്‍ഡാലയ് ബെ റിസോര്‍ട്ടിലെ ചൂതാട്ട കേന്ദ്രത്തിലാണ് വെടിവെപ്പുണ്ടായത്. റൂട്ട് 91 ഹാര്‍വെസ്റ്റ് സംഗീത നിശയുടെ അവസാന ദിവസമായിരുന്നു സംഭവം. പരിപാടി പുരോഗമിക്കുന്നതിനിടെ അജ്ഞാതര്‍ ജനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. പരിഭ്രാന്തരായ ജനം സുരക്ഷിത സ്ഥാനം തേടി തലങ്ങും വിലങ്ങും ഓടി. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെടിവെപ്പിനെ തുടര്‍ന്ന് ചൂതാട്ട കേന്ദ്രം പോലീസ് അടച്ചു പൂട്ടി.