റെന്റിവ്യൂ: മര്‍കസ് ഗാര്‍ഡന്‍ ഒരുങ്ങി

Posted on: October 1, 2017 12:27 pm | Last updated: October 1, 2017 at 12:27 pm

പൂനൂര്‍: ‘സര്‍ഗാത്മകതയുടെ സ്വാതന്ത്ര്യം, സ്വാതന്ത്ര്യത്തിന്റെ സര്‍ഗാത്മകത’ എന്ന പ്രമേയത്തില്‍ നടക്കുന്ന മര്‍കസ് ഗാര്‍ഡന്‍ സ്ഥാപനങ്ങളുടെ കലാ സാഹിത്യ സംഗമം- റെന്റിവ്യൂ പ്രഖ്യാപനം ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വഹിച്ചു. ഈ മാസം 10, 17, 19 തീയതികളില്‍ സോണ്‍തല മത്സരങ്ങള്‍ ഓമാനൂര്‍ ശുഹദാ എജ്യു ക്യാമ്പസ്, കാന്തപുരം മദ്‌റസത്തു ഇമാം റബ്ബാനി, കക്കിടിപ്പുറം ദലാഇലുല്‍ ഖൈറാത് എന്നിവിടങ്ങളില്‍ നടക്കും.

പതിമൂന്ന് ഓഫ് ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ സോ ണ്‍തല മത്സരങ്ങളില്‍ പങ്കെടുക്കും. തുടര്‍ന്ന് ഹോംതല മത്സരങ്ങള്‍ക്ക് മര്‍കസ് ഗാര്‍ഡന്‍ മെയിന്‍ ക്യാമ്പസ് വേദിയാകും. എം ജി എസ് എം, മൈനര്‍, പ്രീമിയര്‍, സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം വിദ്യാര്‍ഥികള്‍ ഇരുനൂറ്റിഅന്‍പതോളം ഇനങ്ങളില്‍ മാറ്റുരക്കും.

ഒക്ടോബര്‍ 31, നവംബര്‍ 1, 2 തീയതികളില്‍ നടക്കുന്ന സമാപന സംഗമത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ധനമന്ത്രി ഡോ. തോമസ് ഐസക്, മത സാംസ്‌കാരിക നേതാക്കള്‍, എം എല്‍ എമാര്‍, സാഹിത്യ പ്രമുഖര്‍ സംബന്ധിക്കും.