വംശീയ വെറി പ്രചരിപ്പിക്കുന്നെന്ന് ആരോപണം; മെലാനിയ ട്രംപ് സ്‌കൂളിന് നല്‍കിയ സമ്മാന പുസ്തകങ്ങള്‍ തിരിച്ചുനല്‍കി

Posted on: September 30, 2017 8:22 pm | Last updated: October 1, 2017 at 11:12 am

വാഷിങ്ടന്‍: യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് സ്‌കൂളിനു സമ്മാനം നല്‍കിയ പുസ്തകങ്ങള്‍ വംശീയവെറി പ്രചരിപ്പിക്കുന്നതാണെന്ന് ആരോപിച്ച് ലൈബ്രേറിയന്‍ മടക്കി അയച്ചു. മാസച്യുസിറ്റ്‌സിലെ കേംബ്രിജ്‌പോര്‍ട് സ്‌കൂള്‍ ലൈബ്രേറിയന്‍ ലിസ് ഫിപ്പ്‌സ് സൈറോയാണു മെലാനിയ അയച്ച 10 പുസ്തകങ്ങള്‍ സ്‌കൂളിന് ആവശ്യമില്ലാത്തതാണെന്നു കാണിച്ചു തിരികെ അയച്ചത്.

ലൈബ്രേറിയന്റേത് നിര്‍ഭാഗ്യകരമായ നടപടിയാണെന്നു മെലാനിയയുടെ ഓഫിസ് അറിയിച്ചു. എന്നാല്‍ നടപടി സ്‌കൂളിന്റെ ഭാഗത്തു നിന്നുണ്ടായതല്ലെന്നും ലൈബ്രേറിയന്റെ വ്യക്തിപരമായ അഭിപ്രായത്തിന്മേല്‍ ചെയ്തതാണെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ഓരോ സ്‌റ്റേറ്റിലെയും മികച്ച നേട്ടം കൈവരിച്ച സ്‌കൂളുകള്‍ക്കാണ് ‘റീഡ് എ ബുക്ക് ഡേ’യോടനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരന്‍ ഡോ.സ്യൂസിന്റെ പുസ്തകങ്ങള്‍ മെലാനിയ അയച്ചത്.

<ു>ഡോ.സ്യൂസിന്റെ പ്രശസ്തമായ ദ് ക്യാറ്റ് ഇന്‍ ദ് ഹാറ്റ്, ഗ്രീന്‍ എഗ്‌സ് ആന്‍ഡ് ഹാം എന്നിവയും കൂട്ടത്തിലുണ്ടായിരുന്നു. ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ കുട്ടികളുമായി കൂടിക്കാഴ്ച നടത്തിയ പല സമയങ്ങളിലും ഈ പുസ്തങ്ങളാണു വായിച്ചു കൊടുക്കാറുള്ളത്. ഒരു ബുക്ക്‌ബ്ലോഗിലെഴുതിയ തുറന്ന കത്തിലാണു ലിസ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.