National
സുരക്ഷാ സ്ഥിതിഗതി വിലയിരുത്താന്‍ പ്രതിരോധ മന്ത്രി ശ്രീനഗറിലെത്തി
 
		
      																					
              
              
            ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ കശ്മീര്‍ സന്ദര്‍ശനത്തിനായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ശ്രീനഗറിലെത്തി. പ്രതിരോധ വകുപ്പിന്റെ ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് നിര്‍മലാ സീതാരാമന്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുന്നത്. കരസേനാ മേധാവി വിപിന്‍ റാവത്തും മന്ത്രിക്കൊപ്പമുണ്ട്.
ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വേണ്ടിയാണ് മന്ത്രിയുടെ സന്ദര്‍ശനം. ഉന്നത സൈനികോദ്യോഗസ്ഥരുമായി അവര്‍ കൂടിക്കാഴ്ച നടത്തും. നാളെ, സിയാച്ചിന്‍ സന്ദര്‍ശിക്കുന്ന മന്ത്രി മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന സൈനികരുമായി കൂടിക്കാഴ്ച നടത്തും.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

