Connect with us

National

മുംബൈ അപകടം; മരണസംഖ്യ 22 ആയി

Published

|

Last Updated

മുംബൈ: മുംബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനിലെ മേല്‍പ്പാലത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 22 ആയി. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. പോലീസും അഗ്നിശമന സേനയും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.

കനത്ത മഴയെ തുടര്‍ന്ന് യാത്രക്കാര്‍ മേല്‍പ്പാലത്തിലേക്ക് ഇരച്ചുകയറിയതിനെ തുടര്‍ന്നാണ് തിക്കും തിരക്കുമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഏറെ ഇടുങ്ങിയ മേല്‍പ്പാലമാണിത്.

സംഭവത്തില്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. മന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്തി നരേന്ദ്ര മോദി എന്നിവര്‍ അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന്് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് വഹിക്കുമെന്നും വ്യക്തമാക്കി.

 

 

---- facebook comment plugin here -----

Latest