Connect with us

National

ബിജെപിയില്‍ അഭിപ്രായം പറയാന്‍ വേദിയില്ലാത്തതുകൊണ്ടാണ് മാധ്യമങ്ങളില്‍ തുറന്നെഴുതേണ്ടി വന്നത്: യശ്വന്ത് സിന്‍ഹ

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ട്ടിയില്‍ വേദിയില്ലാത്തതുകൊണ്ടാണ് തനിക്ക് മാധ്യമങ്ങളില്‍ കാര്യങ്ങള്‍ തുറന്നെഴുതേണ്ടി വന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ധനമന്ത്രിയുമായി യശ്വന്ത് സിന്‍ഹ. ബിജെപിയില്‍ അഭിപ്രായം പറയാന്‍ വേദിയില്ലെന്നും അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ നേതാക്കള്‍ക്ക് ഭയമാണെന്നും യശ്വന്ത് സിന്‍ഹ തുറന്നടിച്ചു. പ്രധാനവിഷയങ്ങളിലെ അഭിപ്രായം അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് തയാറായില്ല. സമ്പദ് ഘടനയില്‍ മാന്ദ്യമല്ല മരവിപ്പാണെന്നും സിന്‍ഹ പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തംഎന്‍ഡിഎ സര്‍ക്കാരിനാണെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ യുപിഎ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക രംഗം മോശമായിരുന്ന അവസ്ഥയില്‍ നവംബര്‍ പത്തിന് നോട്ട് അസാധുവാക്കല്‍ പോലുള്ളവ നടപ്പിലാക്കാന്‍ പാടില്ലായിരുന്നു. അതിന്റെ കൂടെ ജിഎസ്ടി കൂടി നടപ്പിലാക്കിയതോടെ പ്രശ്‌നം ഗുരുതരമായി യശ്വന്ത് സിന്‍ഹ പറഞ്ഞിരുന്നു. താന്‍ ജിഎസ്ടിയെ പിന്തുണയ്ക്കുന്നയാളാണ്. ജൂലൈയില്‍ ഇത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാട്ടിയെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന്റെ ധനകാര്യമന്ത്രിമാരെ മാറ്റിനിര്‍ത്തിയാല്‍ ഏഴ് ബജറ്റുകള്‍ അവതരിപ്പിച്ച ഏക ധനമന്ത്രിയാണ് താനെന്നും സിന്‍ഹ പറഞ്ഞു.