ഹൈദരാബാദ്: ഹൈദരാബാദിലെ കീസറയില്‍ പരിശീലന പറക്കലിനിടെ വ്യോമസേനാ വിമാനം തകര്‍ന്നു വീണു. പൈലറ്റ് രക്ഷപ്പെട്ടു. പൈലറ്റ് മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളു. എച്ച്‌ജെടി കിരണ്‍ വിമാനമാണ് തകര്‍ന്നുവീണത്.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ഹകിംപ്രീത് എയര്‍ഫോഴ്‌സ് സ്‌റ്റേഷനില്‍ നിന്നാണ് വിമാനം പുറപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അന്വേഷണം തുടങ്ങി.