കൊല്ലത്ത് കാണാതായ ഏഴ് വയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍; ബന്ധു കസ്റ്റഡിയില്‍

Posted on: September 28, 2017 9:38 am | Last updated: September 28, 2017 at 1:55 pm

കൊല്ലം: കൊല്ലം അഞ്ചലില്‍ സ്‌കൂളിന് സമീപത്ത് നിന്ന് കാണാതായ ഏഴുവയസ്സുകാരി ശ്രീലക്ഷ്മിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുളത്തൂപുഴ ആര്‍പി കോളനിയിലെ റബ്ബര്‍ ഷെഡില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധു രാജേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ലൈംഗിക പീഡനത്തിന് ശേഷം കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു. കുട്ടിയുടെ അമ്മയുടെ സഹോദരീ ഭര്‍ത്താവാണ് രാജേഷ്. ഇയാള്‍ക്കൊപ്പമാണ് കുട്ടി ട്യൂഷന്‍ ക്ലാസിലേക്ക് പോയത്. പിന്നീട് ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് മാതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.