ദീപാവലി ഓഫര്‍: 50,000 രൂപ വരെ വിലക്കുറവുമായി മാരുതി

Posted on: September 27, 2017 9:59 pm | Last updated: September 27, 2017 at 9:59 pm

ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ച് മാരുതി സുസുക്കി വാഹനങ്ങള്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ചു. 5000 രൂപ മുതല്‍ 50,000 രൂപ വരെ വിലക്കുറവും എക്‌സ്‌ചേഞ്ച് ബോണസും സ്വര്‍ണ നാണയം സമ്മാനവും വിവിധ മോഡലുകള്‍ക്ക് കമ്പനി ഓഫര്‍ ചെയ്യുന്നു.

ആള്‍ട്ടോ 800 മോഡലിന് 20,000 രൂപ വരെ കിഴിവും 15000 മുതല്‍ 20000 വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. ആള്‍ട്ടോ കെ 10ന് പതിനായിരം രൂപ കിഴിവും 15000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഓഫര്‍ ചെയ്യുന്നുണ്ട്. ഓട്ടോമാറ്റിക് മോഡലിന് 15000 രൂപ വിലക്കുറവും 20,000 രൂപ എക്‌സേഞ്ച് ആനുകൂല്യവും ലഭിക്കും.

വാഗണ്‍ ആറിന് 20,000 രൂപ മുതല്‍ 30,000 രൂപ വരെയാണ് കിഴിവ്. ഓട്ടോമാറ്റിക് മോഡലിന് 25000 രൂപ വരെ കിഴിവുണ്ട്.

സെലേറിയോക്ക് പെട്രോള്‍ മോഡലിന് 30000 രൂപ വരെ കിഴിവും 15000 രൂപ എക്‌സ്‌ചേഞ്ച് ഓഫറും ലഭിക്കും. ഓട്ടോമാറ്റിക് മോഡലിന് 22000 രൂപ വരെയാണ് കിഴിവ്. എക്‌സ്‌ചേഞ്ച് ബോണസ് 15000 രൂപ.

മാരുതി സ്വിഫ്റ്റ് പെട്രോളിന് 20,000 രൂപ വിലക്കുറവും ഒരു സ്വര്‍ണനാണയവും ലഭിക്കും. 15000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും ഉണ്ട്. ഡീസല്‍ പതിപ്പിന് 22000 രൂപ വരെ കിഴിവും 15000 രൂപ എക്‌സ്‌ചേഞ്ച് ആനുകൂല്യവും ലഭിക്കും.

ഡിസയറിന് 20,000 രൂപ വിലക്കുറവാണ് ഓഫര്‍. എര്‍ട്ടിഗക്ക് 5000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്‍്ടും 20,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. സിയാസിന് പെട്രോള്‍ പതിപ്പിന് 30,000 രൂപയും ഡീസല്‍ പതിപ്പിന് 40,000 രൂപയും വിലക്കുറവുണ്ട്. 50,000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസായും ലഭിക്കും.