Connect with us

Kerala

യുഎഇ കോണ്‍സുലേറ്റ് കെട്ടിടം നിര്‍മിക്കാന്‍ പേരൂര്‍ക്കടയില്‍ 70 സെന്റ് സ്ഥലം നല്‍കും

Published

|

Last Updated

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന യു.എ.ഇ. കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ പേരൂര്‍ക്കട വില്ലേജില്‍ 70 സെന്റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാന്‍ ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ യു.എ.ഇ എംബസിക്കും കോണ്‍സുലേറ്റിനും സ്ഥലം നല്‍കുന്ന വ്യവസ്ഥകള്‍ ഇതിന് ബാധകമായിരിക്കും. കൂടാതെ, വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്ററിന് എ.പി.ജെ.അബ്ദുള്‍ കലാം നോളജ് സെന്ററും മ്യൂസിയവും സ്ഥാപിക്കുന്നതിനും പേരൂര്‍ക്കടയില്‍ 75 സെന്റ് സ്ഥലം 30 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കും.

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി (കോഓഡിനേഷന്‍) വി.എസ്.സെന്തിലിനെ നിയമിക്കാന്‍ യോഗം തീരുമാനിച്ചു. ഈമാസം 30ന് വിരമിക്കുന്ന അഡീഷനല്‍ ചീഫ് സെക്രട്ടറി (പ്ലാനിംഗ്) വി.എസ്.സെന്തിലിനെ ഒക്ടോബര്‍ ഒന്നുമുതല്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പദവിയിലായിരിക്കും നിയമിക്കുക. തൊഴില്‍ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് അര്‍ബന്‍ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ഇനീഷ്യേറ്റിവിന്റെ ചുമതല കൂടി നല്‍കും. ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി.നൂഹിനെ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവിലുളള ഡയറക്ടര്‍ വീണ എന്‍.മാധവനെ ഫുഡ് സേഫ്റ്റി കമ്മീഷണറായി നിയമിക്കും. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എം.ഡിയുടെ ചുമതലയും അവര്‍ക്കായിരിക്കും

Latest