അന്ധവിദ്യാര്‍ഥികള്‍ക്ക് ബ്രെയിന്‍ ലിപിയില്‍ മുഖ്യമന്ത്രിയുടെ മറുപടി

Posted on: September 27, 2017 11:51 am | Last updated: September 27, 2017 at 11:51 am

ഫറോക്ക് : പരിസ്ഥിതിയെക്കുറിച്ച് കൊളത്തറ അന്ധവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ബ്രെയിന്‍ ലിപിയിലെഴുതി അയച്ച കത്തില്‍ ബ്രെയില്‍ ലിപിയില്‍ മറുപടിയെത്തി. രണ്ട് ദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് മറുപടിയെത്തിയത്. ജൂണ്‍ അഞ്ചിന് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് മുഖ്യമന്ത്രിയുടെ സന്ദേശക്കത്ത് എത്തിയിരുന്നു .

ഇതോടൊപ്പം സ്‌കുളിന്റെയും വിദ്യാര്‍ഥികളുടെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതി അയക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ബ്രെയിന്‍ ലിപിയില്‍ എഴുതുകയായിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ മറുപടി കത്ത് വന്നത്. വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന മാനിച്ച് സ്‌കൂള്‍ സന്ദര്‍ശിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും അധ്യാപകര്‍ പറഞ്ഞു.