മലയാളി നെഴ്‌സിനെ സൗദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

Posted on: September 26, 2017 7:02 pm | Last updated: September 26, 2017 at 7:02 pm

ബുറൈദ: സൗദിയില്‍ മലയാളി നെഴ്‌സിനെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി സൗദി അല്‍ഖസീം പ്രവിശ്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നെഴ്‌സാണ് മരിച്ചത്. എറണാകുളം കൂത്താട്ടുകുളം കോലത്തേല്‍ കെ.വി. മത്തായിയുടെ മകള്‍ ജിന്‍സിയെയാണ് (26) താമസസ്ഥലത്തെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.ഒന്നര വര്‍ഷം മുമ്പ് സൗദിയിലെത്തിയ ജിന്‍സി ആദ്യ അവധി കഴിഞ്ഞ് ഈ മാസം രണ്ടിനാണ് മടങ്ങിയത്തെിയത്.

ബുറൈദയില്‍ നിന്ന് 150 കി.മീ. അകലെ ഖിബ എന്ന സ്ഥലത്തെ ആശുപത്രിയിലാണ് ജിന്‍സി ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ 10 മണിവരെ മുറിയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിച്ചിരുന്ന യുവതി പിന്നീട് കുളിമിറിയില്‍ കയറി. ഏറെ വൈകിയിട്ടും കാണാത്തതിനാല്‍ ഒപ്പം താമസിക്കുന്നവര്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതരെ വിവരമറിയിച്ച് പൊലീസിന്റെ സഹായത്തോടെ വാതില്‍ പൊളിച്ച് നോക്കിയപ്പോള്‍ മുഖം കുത്തിയ നിലയില്‍ മരിച്ചുകിടക്കുന്നതാണ് കണ്ടത്.
രാസപരിശോധനക്കായി സാമ്പിള്‍ ശേഖരിച്ച ശേഷം മൃതദേഹം ഇതേ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ്. അവിവാഹിതയാണ്. അമ്മ ജോളി മാത്യു. സഹോദരി ബിന്‍സി ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ നഴ്‌സാണ്. സഹോദരന്‍ ബാസില്‍.