Kerala
തുടര്‍ നടപടി സോളാര്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം അറിഞ്ഞ ശേഷമെന്ന് സരിത


സരിത എസ് നായർ മാധ്യമങ്ങളോട് സംസാരിക്കുന്നു
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവന്ന ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ടീം സോളാര്‍ കമ്പനി ഉടമയും സോളാര്‍ കേസില്‍ പ്രതിയുമായ സരിത എസ് നായര്‍ പറഞ്ഞു. കമ്മീഷനുമായി പൂര്‍ണമായും സഹകരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സത്യസന്ധമാണെന്ന് തന്നെയാണ് വിശ്വാസമെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
തന്റെ പേരിലുള്ള കേസുകള്‍ തീര്‍പ്പാക്കാന്‍ പണം തന്നുവെന്ന ആരോപണങ്ങള്‍ സരിത നിഷേധിച്ചു. കമ്മീഷന് മുന്നില്‍ വെളിപ്പെടുത്താത്ത കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടെന്നും സരിത പറഞ്ഞു.
---- facebook comment plugin here -----