ടാലന്‍മാര്‍ക്ക് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് ടാലന്‍ ഹൗസ് തുറന്നു

Posted on: September 26, 2017 4:14 pm | Last updated: September 26, 2017 at 4:14 pm
SHARE
മര്‍കസ് നോളേജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ടാലൻ ഹൗസിൻെറ പ്രവർത്തനോദ്ഘാടനം നിർവഹിക്കുന്നു

കോഴിക്കോട്; കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യയിലെ പ്രമുഖ ഡവലപ്പിങ് കമ്പനിയായ ടാലന്‍മാര്‍ക്ക് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് ഓഫീസ് കോട്ടുളി സിവില്‍ സ്റ്റേഷന്‍ റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. ടാലന്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ മര്‍കസ് നോളേജ് സിറ്റി ചെയര്‍മാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു.

മര്‍കസ് നോളേജ് സിറ്റിയില്‍ ടാലന്‍മാര്‍ക്ക് ഡെവലപ്പേഴ്സ് നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്റെറിന്റെ ബ്രോഷര്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും, ടാലന്‍മാര്‍ക്ക് വിഷന്‍ ട്രീയുടെ ലോഞ്ചിംഗ് സിഡ്കോ ചെയര്‍മാന്‍ -നിയാസ് പുളിക്കലകവും നടത്തി. ലാന്‍ഡ് ഡവലപ്പിങ്, ടൗണ്‍ഷിപ്പ് നിര്‍മ്മാണം, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് മേഖലകളിലെ വിവിധ പ്രൊജക്റ്റുകളുടെ നടത്തിപ്പുകാരായ ടാലന്‍മാര്‍ക്ക് ഗ്രൂപ്പ് ടാലന്‍ ടോക്‌സ് എന്ന പേരില്‍ പ്രമുഖരുടെ പ്രഭാഷണങ്ങളും കോണ്‍ഫ്രന്‍സുകളും സംഘടിപ്പിച്ചു വരുന്നു.

സൗത്ത് ഇന്ത്യയുടെ സാംസ്‌കാരിക തനിമകളും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെയും ചേര്‍ത്തു നിര്‍ത്തിക്കൊണ്ടുള്ള കൂടുതല്‍ വിപുലമായ പ്രൊജക്ടുകള്‍ ടാലന്‍മാര്‍ക്ക് രൂപകല്പന ചെയ്തു വരികയാണെന്ന് ടാലന്‍മാര്‍ക്ക് ഡയറക്ടര്‍മാരായ ഹബീബുറഹ്മാന്‍, ഹിബത്തുള്ള, മുഹമ്മദ് ഷക്കീല്‍ എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here