ആയിരം ദിവസത്തിനകം രാജ്യത്തെ എല്ലാവര്‍ക്കും വൈദ്യുതി ലഭ്യമാക്കും :പ്രധാനമന്ത്രി

Posted on: September 25, 2017 6:56 pm | Last updated: September 26, 2017 at 9:17 am

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി 16,320 കോടി ചിലവഴിക്കും.ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യമായി വൈദ്യുതി നല്‍കും.

സൗഭാഗ്യ യോജനയുടെ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ 4 കോടി വീടുകളില്‍ ഇന്നും വൈദ്യുതിയില്ല എന്നത് ഏറെ ദൗര്‍ഭാഗ്യകരമാണ്. ആയിരം ദിവസങ്ങള്‍ക്കകം എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കാനാകുന്നെും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു