കായല്‍ കൈയേറ്റം: മന്ത്രി തോമസ് ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ചെന്നിത്തല

Posted on: September 25, 2017 1:54 pm | Last updated: September 25, 2017 at 1:54 pm

തിരുവനന്തപുരം: കായല്‍ കൈയറ്റ പ്രശ്‌നത്തില്‍ മന്ത്രി ശ്രീ തോമസ് ചാണ്ടിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ശ്രീ രമേശ് ചെന്നിത്തല സംസ്ഥാന ഗവണ്‍മെന്റിന് കത്തു നല്‍കി. മന്ത്രി ശ്രീ ഇ ചന്ദ്രശേഖരനാണ് അദ്ദേഹം കത്ത് കൈമാറിയത്.

നെല്‍വയല്‍ നികത്തുന്നതിനെതിരായ നിയമപ്രകാരം മന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് കത്തിലെ ആവശ്യം. ഗവണ്‍മെന്റിന് ഈ ആവശ്യം ഉന്നയിച്ച് കത്തുനല്‍കുമെന്ന് ശ്രീ ചെന്നിത്തല ഇന്നലെ തിരുവനന്തപുരത്ത് അറിയിച്ചിരുന്നു.