Connect with us

Gulf

ശൈഖ് മുഹമ്മദ്, ജനറല്‍ ശൈഖ് മുഹമ്മദ് മേല്‍നോട്ടം വഹിക്കും

Published

|

Last Updated

ദുബൈ: യു എ ഇ യുടെ വികസന കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ വന്‍ സമ്മേളനം വരുന്നു. വിവിധ എമിറേറ്റുകളിലെ ഉന്നതാധികാര സമിതിയംഗങ്ങള്‍, മന്ത്രിമാര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യു എ ഇ വീക്ഷണം 2021, യു എ ഇ നൂറാം വാര്‍ഷികം 2017 എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഉപമേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ 400 ഓളം ഉന്നത ഉദ്യോഗസ്ഥരാണ് സമ്മേളനത്തില്‍ പങ്കെടുക്കുക. അബുദാബിയില്‍ ആയിരിക്കും സമ്മേളനം. 2021 വികസന കാഴ്ചപ്പാട് നേരത്തെ രൂപപ്പെടുത്തിയതാണെങ്കിലും എത്രത്തോളം മുന്നോട്ടുപോയി എന്ന വിലയിരുത്തല്‍ നടക്കും.

യു എ ഇ നൂറാം വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് ശക്തമായ അടിത്തറ പാകും. 120 ദേശീയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം. ആഗോള ജൈവ രാഷ്ട്രീയ പരിതസ്ഥിതി വിലയിരുത്തും. ഉന്നത വിദ്യാഭ്യാസം, ജല സുരക്ഷ, വ്യവസായ വിപ്ലവം എന്നിങ്ങനെ ചര്‍ച്ചാ വിഷയങ്ങള്‍ തരം തിരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹവര്‍ത്തിത്വത്തിലാണ് രാജ്യം പുരോഗതി കൈവരിച്ചതെന്ന് ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചൂണ്ടിക്കാട്ടി. ജനതയുടെ ആഗ്രഹങ്ങള്‍ക്കും പ്രതീക്ഷ്‌ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് ജനറല്‍ ശൈഖ് മുഹമ്മദ് പറഞ്ഞു.

Latest