പാക്ക് വെടിവയ്പ്പില്‍ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു

Posted on: September 24, 2017 7:00 pm | Last updated: September 24, 2017 at 7:00 pm

ജമ്മു: ജമ്മു കാശ്്മീരിലെ പൂഞ്ചില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. പൂഞ്ചിലെ ബാലകോട് സെക്ടറിലാണ് അതിര്‍ത്തി ലംഘിച്ച് പാക് സേന വെടിവയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. അരമണിക്കൂര്‍ വെടിവയ്പ് നീണ്ടുനിന്നതായും സൈനിക വക്താവ് അറിയിച്ചു. ഷെല്ല് പൊട്ടിത്തെറിച്ചാണ് സൈനികര്‍ക്കു പരിക്കേറ്റത്.

ഈ വര്‍ഷം ഓഗസ്റ്റ് ഒന്നുവരെ 285 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍ അക്രമണം നടത്തിയത്.