Connect with us

Kerala

കുറ്റിപ്പുറത്ത് യുവാവിൻെറ ജനനേന്ദ്രയം മുറിച്ച കേസിൽ യുവതിയെ അറസ്റ്റ് ചെയ്യും

Published

|

Last Updated

മലപ്പുറം: കുറ്റിപ്പുറത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ യുവതിയെ അറസ്റ്റ് ചെയ്യും. പെരുമ്പാവൂര്‍ സ്വദേശിയായ 30കാരിയെ ആറ് മാസം മുമ്പ് യുവാവ് രജിസ്റ്റര്‍ വിവാഹം കഴിച്ചിരുന്നു. കുറ്റിപ്പുറത്തെ ലോഡ്ജ്മുറിയില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് പുറത്തൂര്‍ സ്വദേശി ഇര്‍ഷാദിന്റെ ജനനേന്ദ്രിയം മുറിക്കപ്പെട്ടത്. യുവാവും യുവതിയും ചേര്‍ന്ന് ലോഡ്ജില്‍ മുറിയെടുത്തതായിരുന്നു.

ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്നാണ് യുവാവ് തുടക്കത്തില്‍ മൊഴി നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് യുവതിയെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ ടൂറിസ്റ്റ് ഹോമിലെ മാനേജരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

Latest