Connect with us

Kerala

ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍

Published

|

Last Updated

ബെംഗളൂരു: ബെംഗളൂരുവില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി വകുപ്പ് കമ്മീഷണറായ വി നിരഞ്ജന്‍ കുമാറിന്റെ മകനും എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ ശരത്തിനെയാണ് (19) കൊലപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയാണ് ശരത്തിനെ തട്ടിക്കൊണ്ടുപോയത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് വാട്‌സാപ്പ് വീഡിയോ വീട്ടുകാര്‍ക്ക് ലഭിച്ചിരുന്നു.

ശരത്തിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞില്ല. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം ലഭിച്ചത്. സംഭവത്തില്‍ ഒരു ബന്ധു ഉള്‍പ്പെടെ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.