ട്രംപിനെതിരെ കാലിഫോര്‍ണിയ; കോടതിയില്‍ ഹരജി

Posted on: September 22, 2017 7:00 am | Last updated: September 22, 2017 at 10:19 am

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ അതിര്‍ത്തി മതില്‍ പദ്ധതിക്കെതിരെ അമേരിക്കന്‍ സ്റ്റേറ്റായ കാലിഫോര്‍ണിയ ഫെഡറല്‍ കോടതിയില്‍ ഹരജി നല്‍കി. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിത് കുടിയേറ്റക്കാരെ തടയുകയെന്നത് ട്രംപിന്റെ സ്വപ്‌ന പദ്ധതിയാണ്.

ഈ ആശയം മുന്നോട്ട് വെച്ചാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അദ്ദേഹം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നത്. പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്‌നമില്ലെന്നും അതുമായി മുന്നോട്ട് പോകുമെന്നും പ്രസിഡന്റായ ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.