യു എ ഇ യും സഊദിയും കൈകോര്‍ത്ത്

Posted on: September 21, 2017 8:18 pm | Last updated: September 26, 2017 at 9:02 pm
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും (ഫയല്‍)

ദുബൈ: മൊബൈല്‍ ഫോണില്‍ ‘യു എ ഇ, കെ എസ് എ ടുഗതര്‍’ എന്ന് പ്രത്യക്ഷപ്പെട്ടത് കൗതുകമായി. ഇന്നലെ രാവിലെയാണ് നെറ്റ് വര്‍ക് സൂചിപ്പിക്കുന്നതിനൊപ്പം യു എ ഇ കെ എസ് എ ടുഗതര്‍ എന്ന് ഇംഗ്ലീഷില്‍ തെളിഞ്ഞത്. സഊദി അറേബ്യയുടെ 87-ാം ദേശീയദിനാഘോഷത്തിന്റെ ഭാഗമായാണ് ഇതെന്ന് പിന്നീടാണ് പലര്‍ക്കും മനസിലായത്.

നമ്മുടെ നെറ്റ്‌വര്‍ക് പോലും ആഘോഷത്തില്‍ പങ്കുചേരുന്നുവെന്ന് ഇത്തിസലാത് ട്വീറ്റ് ചെയ്തു. യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സഊദി ഭരണാധികാരികളുമൊത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചു. സഊദി അറേബ്യയിലെ സഹോദരങ്ങള്‍ക്ക് 87ാം ദേശീയദിനത്തില്‍ അഭിനന്ദനം അര്‍പിക്കുന്നുവെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.