Connect with us

Ongoing News

ഷാര്‍ജ-കോഴിക്കോട് ഇന്‍ഡിഗോ അനിശ്ചിതമായി വൈകുന്നു

Published

|

Last Updated

ഷാര്‍ജ : ഷാര്‍ജയില്‍ നിന്നും ഇന്ന് രാവിലെ 9.20 കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന ഇന്‍ഡിഗോ വിമാനം അനിശ്ചിതമായി വൈകുന്നു. രാവിലെ 6 മണിക്ക് വിമാനത്താവളത്തിലെത്തിയവരാണ് ഇതിനാല്‍ ദുരിതം അനുഭവിക്കുന്നത്. രാവിലെ 6. 30 ന് യാത്രക്കാരുടെ ബോര്‍ഡിഗ് പാസ് വിതരണം തുടങ്ങിയിരുന്നു. വിമാനം കാത്ത് ലോഞ്ചില്‍ ഇരിക്കുന്നവരോട് സാങ്കേതിക തകരാര്‍ കാരണം വിമാനം ഒരു മണിക്കൂര്‍ വൈകുമെന്ന് അറിയിച്ചിരുന്നെങ്കിലും വിമാനം അനിശ്ചിതമായി വൈകുകയാണ്.

വിമാനം വൈകുന്നതില്‍ യാത്രക്കാര്‍ പ്രധിഷേതിച്ചതിനെ തുടര്‍ന്ന് യാത്രക്കാരെ രാവിലെ 11.40 വിമനത്തിലേക്ക് കയറ്റി. എന്നാല്‍ മൂന്ന് മണി കഴിഞ്ഞിട്ടും വിമാനം പുറപ്പെട്ടില്ല. വിമാനം എപ്പോള്‍ പുറപ്പെടുമെന്നുള്ള യാത്രക്കാരുടെ ചോദ്യത്തില്‍ വിമാന ജീവനക്കാര്‍ ഒഴിഞ്ഞുമാറുന്നതായി യാത്രക്കാര്‍ പറയുന്നു.

---- facebook comment plugin here -----

Latest