Connect with us

National

കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന് അരവിന്ദ് കെജ്‌രിവാള്‍

Published

|

Last Updated

ചെന്നൈ: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തമിഴ് നടന്‍ കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തി.
കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നും അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ആര്‍ജവവും ധൈര്യവുമുള്ള വ്യക്തിയാണ് കമല്‍ഹാസന്‍. കമല്‍ഹാസന്റെ സിനിമകളുടെ വലിയ ആരാധകനാണ് ഞാന്‍. രാജ്യം അഴിമതിയും വര്‍ഗീയതയും അഭിമുഖീകരിക്കുമ്പോള്‍ സമാന മനസ്‌കരുടെ കൂടിച്ചേരലും ചര്‍ച്ചയും ആവശ്യമാണ്. ഞങ്ങള്‍ തമ്മില്‍ വളരെ മികച്ച കൂടിക്കാഴ്ചയാണ് നടന്നത്. വര്‍ഗീയ ശക്തികള്‍ രാജ്യത്ത് മഹാമാരിയായി പടരുന്നത് ജനം തിരിച്ചറിയുന്നത് നല്ല കാര്യമാണ്. ഞങ്ങള്‍ തമ്മില്‍ ഇനിയും കൂടിക്കാഴ്ചകള്‍ നടത്തുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

അരവിന്ദ് കെജ്‌രിവാള്‍ കാണണമെന്ന് ആവശ്യപ്പെട്ടതും എത്തിയതും എനിക്കു കിട്ടിയ ബഹുമതിയാണ്. ഒരേയൊരു ലക്ഷ്യമേ ഇതിനുള്ളൂ, അഴിമതിരഹിത രാജ്യം. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പഠിക്കാനുള്ള വലിയ അവസരമായിരുന്നു ഈ ചര്‍ച്ച. പിതാവിന്റെ കാലത്തിനുശേഷം ഇപ്പോള്‍ എന്റെ വീട് കുറച്ചുനേരത്തേക്ക് രാഷ്ട്രീയമയമായി. എന്റെ രാഷ്ട്രീയ പ്രവേശനത്തിന് കെജ്‌രിവാളിന്റെ ഉപദേശം തേടുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.

രാഷ്ട്രീയ പ്രവേശത്തിന് കമല്‍ഹാസന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആയിരുന്നു കൂടിക്കാഴ്ച.

Latest