Connect with us

Ongoing News

ജപ്പാന്‍ ഓപണ്‍: പിവി സിന്ധു പുറത്ത്

Published

|

Last Updated

ടോക്യോ: ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് ഇന്ത്യയുടെ പിവി സിന്ധു പുറത്ത്‌. രണ്ടാം റൗണ്ടില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 18-21 8-21. ആദ്യ ഗെയിം 18-21ന് കൈവിട്ട സിന്ധുവിന് രണ്ടാ ഗെയിമില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 11-4 സ്‌കോറിന് ലീഡെടുത്ത ജപ്പാനീസ് താരം 21-8ന് ജയം നേടുകയായിരുന്നു.

കഴിഞ്ഞ ദിവസം കൊറിയന്‍ ഓപണ്‍ സൂപ്പര്‍ സീരീസില്‍ ഒകുഹാരയെ തോല്‍പ്പിച്ച് സിന്ധു കിരീടം നേടിയിരുന്നു. നേരത്തെ, സിന്ധുവിനെ കീഴടക്കിയ ഒകുഹാര ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest