Connect with us

Kerala

വേങ്ങരയില്‍ കെ ജനചന്ദ്രന്‍ ബിജെപി സ്ഥാനാര്‍ഥിയാകും

Published

|

Last Updated

തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കെ ജനചന്ദ്രനെ ബിജെപി സ്ഥാനാര്‍ഥിയാക്കാന്‍ ധാരണ. മലപ്പുറം ജില്ലയിലെ ബിജെപിയിലെ ഏറ്റവും മുതിര്‍ന്ന നേതാവാണ് ജെ ജനചന്ദ്രന്‍. ഇദ്ദേഹത്തിന്റെ പ്രാദേശിക ബന്ധം കൂടി കണക്കിലെടുത്താണ്
സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായത്. ബിജെപി പാര്‍ലിമെന്ററി ബോര്‍ഡ് ചേര്‍ന്ന് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 7055 വോട്ട് മാത്രമാണ് വേങ്ങരയില്‍ ലഭിച്ചത്. എല്‍ഡിഎഫ് സ്ഥാാര്‍ഥി പിപി ബഷീറും യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദറും ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു.

Latest