ഏഷ്യാനെറ്റ് ന്യൂസ് ആലപ്പുഴ ബ്യൂറോ ഓഫീസിന് നേരെ ആക്രമണം

Posted on: September 21, 2017 9:12 am | Last updated: September 21, 2017 at 11:46 am

ആലപ്പുഴ: ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ഓഫീസിന് നേരെ ആക്രമണം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഓഫീസീന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. സംഭവം നടക്കുമ്പോള്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ ടിവി പ്രസാദ് ഓഫീസിലുണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപവത്കരിക്കാന്‍ ഡിജിപി ആലപ്പുഴ എസ്പിയോട് നിര്‍ദേശിച്ചു.

ആക്രമണം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ആക്രമണം അപലപനീയമാണെന്നും കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ പ്രതികരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സിപിഐ നേതാവ് കാനം രാജേന്ദ്രന്‍ തുടങ്ങിയവരും ആക്രമണത്തെ അപലപിച്ചു.