എസ് എസ് എഫ് വിസ്ഡം സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

Posted on: September 20, 2017 8:51 pm | Last updated: September 20, 2017 at 8:51 pm

കോഴിക്കോട്: വിസ്ഡം എജുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പ് സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തെ പ്രൊഫഷണല്‍ കാമ്പസുകളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്. Wisdomonline.org എന്ന സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തിയ്യതി ഒക്ടോബര്‍ 10. വിവരങ്ങള്‍ക്ക് 8281149326, 9400558425, 9447483251 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.