തമിഴ്നാട്ടിൽ വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ തുടര്‍നടപടിക്ക് സ്‌റ്റേ

Posted on: September 20, 2017 5:15 pm | Last updated: September 21, 2017 at 9:17 am

ചെന്നൈ: തമിഴ്‌നാട്ടില്‍ 18 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ തുടര്‍ നടപടികള്‍ മദ്രാസ് ഹൈക്കോടതി സറ്റേ ചെയ്തു. അയോഗ്യരാക്കപ്പെട്ട ദിനകര പക്ഷം എംഎല്‍എമാരുടെ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് ഏര്‍പ്പെടുത്തിയ സ്‌റ്റേയും കോടതി നീട്ടി. കേസ് വീണ്ടും ഒക്‌ടോബര്‍ നാലിന് പരിഗണിക്കും. അതുവരെ വിശ്വാസവോട്ടെടുപ്പ് പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം, എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സ്‌റ്റേ ചെയ്യാന്‍ കോടതി തയ്യാറായില്ല. വിഷയത്തില്‍ കോടതി സ്വീകരിക്കുന്ന അടുത്ത നീക്കത്തിന് അനുസരിച്ചാകും തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവി.