Connect with us

National

നോട്ട് നിരോധനവും ജിഎസ്ടിയും സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു: മന്‍മോഹന്‍സിങ്

Published

|

Last Updated

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുംജിഎസ്ടിയും തിരക്കിട്ട് നടപ്പാക്കിയതും രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തെ (ജിഡിപി) പ്രതികൂലമായി ബാധിക്കുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. രാജ്യത്തെ ചെറുകിട, അസംഘടിത മേഖലകളെ ഈ നടപടികള്‍ ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ 90 ശതമാനം തൊഴിലവസരങ്ങളും അസംഘടിത മേഖലയിലാണ്. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 40 ശതമാനവും ഈ മേഖലകളില്‍ നിന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

നോട്ട് അസാധുവാക്കല്‍ നടപടിമൂലം ജി.ഡി.പിയില്‍ രണ്ട് ശതമാനം കുറവ് വരുമെന്ന് അദ്ദേഹം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ 25 നാണ് 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയത്. ഈ നടപടിയെ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ മന്‍മോഹന്‍സിങ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു