Connect with us

Gulf

ലോകത്തെ വലിയ ജലസംഭരണി ഖത്വറില്‍ നിര്‍മിക്കുന്നു

Published

|

Last Updated

ദോഹ: ലോകത്തിലെ ഏറ്റവും വലിയ ജല സംഭരണിയുടെ നിര്‍മാണം രാജ്യത്ത് ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. 2,300 മില്യന്‍ ഗാലണ്‍ വെള്ളം വെള്ളമാണ് നിര്‍ദിഷ്ട ജലസംഭരണിയില്‍ ശേഖരിക്കാന്‍ കഴിയുക.

ജല സുരക്ഷാ ജല സംഭരണ പദ്ധതിയുടെ ഭാഗമായുള്ള പ്രദേശങ്ങളെ ബന്ധപ്പെടുത്തിയാണ് വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നത്. ഉംബര്‍ക, ഉംസലാല്‍, റൗദ റാശിദ്, അബു നഖ്‌ല, അല്‍ തുമാമ എന്നീ കേന്ദ്രങ്ങളിലായാണ് ജല സംഭരണി നിര്‍മിക്കുന്നത്. കൂറ്റന്‍ പൈപ്പുകള്‍ ഉപയോഗിച്ച് ഒരു സംഭരണിയെ മറ്റൊരു സംഭരണിയുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 17 ബില്യന്‍ ഖത്വര്‍ റിയാല്‍ ചെലവിലാണ് പദ്ധതി. 2026 വരെയുള്ള ഖത്വറിന്റെ ജല ആവശ്യങ്ങള്‍ നിറവേറ്റാന്‍ സാധിക്കുന്ന സംഭരണ ശേഷിയുള്ളതാണ് ഈ പദ്ധതി.

രാജ്യത്ത് വര്‍ധിച്ച് വരുന്ന ജനസംഖ്യയും മറ്റ് ആവശ്യങ്ങളും പരിഗണിച്ചാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക് നിര്‍മിക്കുന്നത്. പദ്ധതിയുടെ നിര്‍മാണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കഹ്‌റമയിലെ ഉദ്യോഗസ്ഥന്‍ എന്‍ജിനീയര്‍ ജാബര്‍ റാശിദ് അല്‍ നുഐമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.