ഗൗരി ലങ്കേഷ് വധം; ആര്‍എസ്എസിനെതിരെ ആരോപണം ഉന്നയിച്ചതിന് യച്ചൂരിക്കെതിരെ മാനനഷ്ടക്കേസ്

Posted on: September 18, 2017 7:49 pm | Last updated: September 18, 2017 at 7:49 pm

മുംബൈ : ഗൗരിലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ ആര്‍.എസ്.എസിനെതിരെ വ്യാജ ആരോപണം ഉന്നയിച്ചെന്ന പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്കെതിരെ മാനനഷ്ടക്കേസ് . കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി , ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ ദ്രുതിമാന്‍ ജോഷിയാണ് കുര്‍ല മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഗൗരി ലങ്കേഷ് വധത്തിനു പിന്നില്‍ ആര്‍.എസ്.എസ് ആണ് എന്ന പ്രഖ്യാപനത്തിനെതിരെയാണ് മാനനഷ്ടക്കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യാതൊരു തെളിവുമില്ലാതെ ഉന്നയിച്ച ആരോപണത്തില്‍ തനിക്കും സംഘടനയ്ക്കും മാനഹാനി ഉണ്ടായെന്നും തന്റെ സുഹൃത്തുക്കള്‍ ഇവരുടെ പരാമര്‍ശം ഉപയോഗിച്ച് തന്നെ വ്യക്തിപരമായി ആക്ഷേപിച്ചെന്നും ജോഷി വ്യക്തമാക്കുന്നു. അതേസമയം കേസിനെതിരെ നിയമപരമായി നീങ്ങുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി.