Connect with us

International

കൊറിയന്‍ ആകാശത്ത് അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍

Published

|

Last Updated

സീയോള്‍: ഉത്തരകൊറിയന്‍ ആയുധ പരീക്ഷണങ്ങള്‍ക്കിടെ ശക്തമായ മുന്നറിയിപ്പുനല്‍കി യുഎസ് ബോംബര്‍ വിമാനങ്ങള്‍. കൊറിയന്‍ ഉപഭൂഖണ്ഡത്തിന് മുകളിലാണ് ഉത്തരകൊറിയയ്ക്കുള്ള കര്‍ശന താക്കീതുമായി യുഎസ് ബോംബര്‍ വിമാനങ്ങള്‍ വട്ടമിട്ടുപറന്നത്. നാല് യുദ്ധ വിമാനങ്ങളും രണ്ട് ബോംബര്‍ വിമാനങ്ങളും പറത്തിയാണ് അമേരിക്ക ശക്തി തെളിയിച്ചത്. റാഡാറുകളുടെ നിരീക്ഷണത്തില്‍പ്പെടാതെ പറക്കാന്‍ കഴിവുള്ളവയാണ് അമേരിക്ക പറത്തിയ യുദ്ധവിമാനങ്ങളും ബോംബര്‍ വിമാനങ്ങളും.

കൊറിയന്‍ ഉപഭൂഖണ്ഡത്തിന് മുകളില്‍ യുഎസ് യുദ്ധവിമാനങ്ങള്‍ സൈനികാഭ്യാസം നടത്തിയതായി അയല്‍രാജ്യമായ ദക്ഷിണ കൊറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. എഫ് 35 ബി സ്‌റ്റെല്‍ത്ത് യുദ്ധവിമാനങ്ങളും ബി 1 ബി ബോബര്‍ വിമാനങ്ങളും പറത്തിയാണ് മുന്നറിയിപ്പുകളും വിലക്കും മറികടന്നുള്ള ഉത്തരേന്ത്യന്‍ ആയുധ പരീക്ഷണങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

അമേരിക്ക ദക്ഷിണ കൊറിയ സഖ്യത്തിന്റെ സൈനിക ശേഷി ഉത്തരകൊറിയയെ ബോധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സൈനികാഭ്യാസം നടത്തിയതെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. എഫ് 35 ബി സ്‌റ്റെല്‍ത്ത് യുദ്ധവിമാനങ്ങളും ബി 1 ബി ബോബര്‍ വിമാനങ്ങളും പറത്തിയാണ് മുന്നറിയിപ്പുകളും വിലക്കും മറികടന്നുള്ള ഉത്തരേന്ത്യന്‍ ആയുധ പരീക്ഷണങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. സൈനികാഭ്യാസത്തിന്റെ ചിത്രങ്ങളും ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.