മോദിയെ പട്ടേലിനോടും അംബേദ്കറിനോടും താരതമ്യം ചെയ്ത് അമിത്ഷാ

Posted on: September 17, 2017 7:36 pm | Last updated: September 18, 2017 at 9:19 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സര്‍ദാര്‍ വല്ലഭായ് പട്ടേലിനോടും അംബേദ്കറിനോടും താരതമ്യം ചെയ്ത് അമിത്ഷാ. പട്ടേലും അംബേദ്കറും നേടിയ സാമൂഹ്യവും തദ്ദേശീയവുമായ ഏകീകരണത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തികമായ ഉദ്ഗ്രഥനത്തിന് തുടക്കമിട്ടിരിക്കുകയാണ് നരേന്ദ്രമോദിയെന്ന് അമിത്ഷാ അഭിപ്രായപ്പെട്ടു.

നരേന്ദ്രമോദിയുടെ ജന്‍മദിനത്തിലാണ് മോദിയെ വാനോളം പ്രകീര്‍ത്തിച്ചു കൊണ്ട് അമിത് ഷാ ബ്ലോഗെഴുതിയത്.നരേന്ദ്രഭായ് എന്ന് അടുപ്പത്തോടെ അഭിസംബോധന ചെയ്തു കൊണ്ടാണ് അമിത് ഷാ മോദിയുടെ സംഭാവനകളെ പ്രകീര്‍ത്തിച്ചത്. പ്രധാനമന്ത്രിയുടെ ജീവിതം പലവിധത്തില്‍ ഇന്ത്യന്‍ സ്വത്വത്തിന്റെ മൂര്‍ത്തിമത് ഭാവമായിരുന്നെന്നും അമിത് ഷാ പറഞ്ഞു.